കന്നൂട്ടിപ്പാറ സ്കൂളിൽ മെഹന്ദി ഫെസ്റ്റ്: സൻഹ മറിയം ഒന്നാം സ്ഥാനം നേടി.
കട്ടിപ്പാറ : ബലി പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ സംഘടിപ്പിച്ച മെഹന്ദി ഫെസ്റ്റിൽ സൻഹ മറിയം ഒന്നാം സമ്മാനം നേടി. ഫാത്തിമ ബത്തൂൽ രണ്ടാം സമ്മാനം കരസ്ഥമാക്കി.
മെഹന്തി ഡിസൈൻ ചിത്രീകരണ മത്സരത്തിൽ ജസ മെഹറിൻ, ഹുദ തഹ്സീൻ , നഷ മറിയം, ഫാത്തിമ സഹ്റ ബത്തൂൽ എന്നിവർ ജേതാക്കളായി. അലിഫ് അറബി ക്ലബിൻ്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം സമ്മാനദാനം നടത്തി. അലിഫ് അറബിക് ക്ലബ് കൺവീനർ കെ.സി ശിഹാബ് അധ്യക്ഷം വഹിച്ചു.വിംഗ്സ് പ്രി പ്രൈമറി പ്രിൻസിപ്പൽ പി.സജീന, സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന , സോഷ്യൽ ക്ലബ് കൺവീനർ പി.പി തസലീന, സയൻസ് ക്ലബ് കൺവീനർ ടി.ഷബീജ് എന്നിവർ ആശംസകളർപ്പിച്ചു.
സ്പോർട്സ് ക്ലബ് കൺവീനർ ഫൈസ് ഹമദാനി, ഗണിത ക്ലബ് കൺവീനർ റൂബി എം.എ,ഇംഗ്ലീഷ് ക്ലബ് കൺവീനർ പി പി അനുശ്രീ, കെ.പി മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍