ജനൽ വഴി കക്കാൻ കയറിയ കള്ളനെ പിടികൂടി ജനലിൽ പിടിച്ചുകെട്ടി വീട്ടുടമ
ജനൽ വഴി കക്കാൻ കയറിയപ്പോൾ മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. തലശ്ശേരിയിലെ ഒരു വീട്ടിൽ പതിവ് പരിപാടിയുമായി എത്തി ജനലിലൂടെ കൈയ്യിട്ട് മുറിക്കുള്ളിൽ നിന്നും പണം കവരാൻ ശ്രമിച്ചത്തോടെ മോഷ്ടാവിന്റെ കൈയിൽ പിടികൂടിയ വീട്ടുകാരൻ അണ്ണനെ ആ കൈയ്യോടെ കെട്ടിയിട്ടു. കള്ളൻ തൂങ്ങികിടക്കുന്ന ചിത്രവും വൈറലായി മാറി.
ചക്യത്ത് മുക്കിലാണ് സംഭവം. ജനൽപാളി തുറന്ന് മുറിക്കുള്ളിൽ ഹാംഗറിൽ തൂക്കിയിട്ട ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും പണം കവരാനായിരുന്നു മോഷ്‌ടാവിന്റെ ശ്രമം. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരൻ മുറിയിലേക്ക് ഒരു കൈ നീണ്ടു വരുന്നത് കണ്ടതോടെ കൈയിൽ പിടിത്തമിടുകയും കൈ കെട്ടിയിടുകയുമായിരുന്നു. ഇതോടെ മോഷ്‌ടാവ് ജനലിനോട് ചേർന്ന് ഒട്ടിപ്പിടിച്ച അവസ്ഥയിലായി. സംഭവമറിഞ്ഞ് നിരവധിയാളുകളും സ്ഥലത്തെത്തി. മോഷ്ടാവിനെ ന്യൂ മാഹി പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസം വീട് കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ മദ്യലഹരിയില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് പൊലീസിന്റെ പിടിയിലായ വാർത്തകളും വളരെ കൗതുകത്തോടെയാണ് നാം കേട്ടിരുന്നത്,അതായത് ഡോക്ടറിന്റെ വീട്ടില്‍ കയറി മോഷണമെല്ലാം നടത്തി കഴിഞ്ഞ ശേഷം മയങ്ങിപ്പോയ കള്ളന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുന്‍പില്‍ പൊലീസുകാരെ കണ്ട് ഞെട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍