48 മണിക്കൂറിൽ മനുഷ്യരെ കൊല്ലും: ജപ്പാനിൽ കൊലയാളി ബാക്ടീരിയ പടരുന്നു

ടോക്യോ> നാൽപ്പത്തെട്ട്‌ മണിക്കൂറിൽ മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നതായി റിപ്പോർട്ട്‌. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുണ്ടാക്കുന്ന സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക്‌ ഷോക്ക്‌ സിൻഡ്രോമാണ്‌ പടരുന്നത്‌. 

ജൂൺ രണ്ടുവരെ 977 പേർക്ക്‌ രോഗം ബാധിച്ചു. കഴിഞ്ഞ വർഷം 941 കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. നീർക്കെട്ടും തൊണ്ടവേദനയുമാണ്‌ പ്രധാന ലക്ഷണങ്ങൾ. ഒടുവിൽ ആന്തരാവയവങ്ങൾക്ക്‌ ഗുരുതര തകരാറുണ്ടായി മരണം സംഭവിക്കുമെന്ന്‌ വിദഗ്‌ധർ പറയുന്നു. അമ്പതിന്‌ മുകളിൽ പ്രായക്കാരെയാണ്‌ രോഗം കൂടുതലായും ബാധിക്കുന്നത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍