താമരശ്ശേരി ഐഎച്ച്ആർഡി സംഘർഷം;50 പേർക്കെതിരെ കേസ്


താമരശ്ശേരി : ഐഎച്ച്ആർ ഡി കോളേജിൽ നടന്ന സംഘർഷത്തിൽ 50 പേർക്ക് എതിരെ പോലിസ് കേസെടുത്തു.4 പേരെ സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.തിങ്കളാഴ്ച ഉച്ചയോടെയും വൈകിട്ട് നാലുമണിയോടെയാണ് സംഘർഷം ഉണ്ടായത്.

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളും അവസാന വർഷ ബിരുദ വിദ്യാർത്ഥികളും തമ്മിൽ കോളേജിന് മുൻ വശം പൊതു റോഡിൽ വെച്ച് അടി കലശൽ നടത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച പോലീസിനെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ അബ്ദു‌വിന്റെ പരാതി പ്രകാരം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ കണ്ടാലറിയുന്ന 50 ഓളം പേർക്കെതിരെ കേസെടുത്തത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍