ഉള്ള്യേരിയില്‍ വീട്ടമ്മയുടെ മരണം: മകളുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

ഉള്ളിയേരി:വീട്ടമ്മയായ ഉള്ള്യേരി പാലോറ കാവോട്ട് ഷൈജി(45) യുടെ തൂങ്ങിമരണവുമായി  ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയായ മകള്‍ അത്തോളി പോലീസില്‍ പരാതി നല്‍കി.  19 ന് പുലര്‍ച്ചെയാണ് ഷൈജിയെ  വീട്ടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  സംഭവത്തില്‍ അത്തോളി  പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നിതിനിടെയാണ് മകള്‍ വീണ്ടും  പരാതി നല്‍കിയിരിക്കുന്നത്. അയല്‍ വീട്ടിലെ നാലുപേര്‍  18 ന് വീട്ടില്‍ അത്രികമിച്ച് കയറി അമ്മയും മറ്റൊരാളും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ഫോണില്‍ കാണിച്ചു കൊടുക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.ഇതിനെ തുടര്‍ന്നുണ്ടായ മാനസികാസ്വാസ്ഥ്യത്തിലാണ് അമ്മ  മരിക്കാനിടയാതെന്നാണ് പരാതിയില്‍  പറയുന്നത്.  സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിലാണ്.പരാതിയില്‍ മറ്റൊരു കേസ് കൂടി  രജിസ്റ്റര്‍ ചെയ്തതായി  പൊലീസ്  പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍