ഓൺലൈൻ വഴി താമരശ്ശേരി സ്വദേശിയിൽ നിന്നും 5.86 ലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

താമരശ്ശേരി:താത്കാലിക ജോലിയിലൂടെ കൂടുതൽ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ, വെസ്റ്റ് കൈതപ്പൊയിൽ ചേണ്ടക്കി മുഹമ്മദ് നിയാസ് (23) നെയാണ് ന്യൂ ഡെൽഹി എയർപോർട്ടിൽ വെച്ച് ബുധനാഴ്ച പോലീസ് അറസ്റ്റു  ചെയ്തത്. താമരശ്ശേരി പോലീസിൻ്റെ ആവശ്യപ്രകാരം ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പിനു ശേഷം വിദേശത്തേക്ക് കടന്ന മുഹമ്മദ് നിയാസിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തിരികെ മടങ്ങവെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് പിടിയിലാവുകയയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍