ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

മാവൂർ: ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. മാവൂർ പാറമ്മൽ പാലശ്ശേരി അബ്ദുല്ലത്തീഫ് (50) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മാവൂർ സൗത്ത് അരയങ്കോട് വെച്ച് ഓട്ടോ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങുമ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ അബ്ദുള്‍ ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പുലര്‍ച്ചെ മരിച്ചിക്കുകയായിരുന്നു.

പിതാവ് : പരേതനായ അബു. മാതാവ് : നഫീസ. 
 ഭാര്യ: ഹസീന 
മക്കൾ: ആദിൽ (സൗദി), അമൽ, ആസിഫ്, ബിലാൽ.
സഹോദരങ്ങൾ: ശരീഫ്, റസിയ, ആലിക്കുട്ടി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4:30ന് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദിൽ വെച്ച് നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍