വയനാട് സ്വദേശി ഇരുവഴിഞ്ഞിപുഴയിൽ മുങ്ങി മരിച്ചു.



 
കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപ്പുഴ കരിമ്പ് ഇരുവഴിഞ്ഞിപുഴയിൽ കുളിക്കാനിറങ്ങിയ പുൽപ്പള്ളി സ്വദേശി മുങ്ങി മരിച്ചു. 

വയനാട് പുൽപ്പള്ളി ആടികൊല്ലി സ്വദേശി കോലാപള്ളി അഖിൽ ജോൺ (30) ആണ് മുങ്ങി മരിച്ചത്. 

പുല്ലുരാംപാറ പള്ളിപ്പടി മൈലപ്പറമ്പിൽ അതിര ജെയിംസ് ആണ് ഭാര്യ. ഒന്നര മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍