താമരശ്ശേരിയിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് സംഭവം :രണ്ടുപേർ പിടിയിൽ

താമരശ്ശേരി : പയ്യോളി സ്വദേശി റിസ് വാൻ അലി (18), കാക്കൂർ പുതുക്കുടി മീത്തൽ സൂരജ് (22) എന്നിവരെയാണ് കാക്കൂരിൽ വെച്ച് താമരശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തത് . കാരാടി   ചെറുകുന്നുമ്മൽ  ജിതിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബജാജ് പൾസർ  ബൈക്കാണ്   പ്രതികൾ കടത്തിക്കൊണ്ടുപോയത്.

കാക്കൂർ സ്റ്റേഷനിൽ സൂരജിന്റെ പേരിൽ രണ്ട് മോഷണ കേസ് നിലവിലുണ്ട്.
മോഷ്ടിച്ച ബൈക്ക് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍