വാട്‌സ് ആപ്പിലും ഇന്‍സ്റ്റയിലും നീലവളയം സൂപ്പര്‍ഹിറ്റ്‌


വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍ തുടങ്ങി മെറ്റ ആപ്പുകളെല്ലാം ഇപ്പോള്‍ എഐ ലഭ്യമായിരിക്കുന്നു. മിക്കവര്‍ക്കും സെര്‍ച്ച് ബാറില്‍ ഒരു നീല വളയം വന്നു കാണണം. ഇനി വരാത്തവര്‍ app അപ്ഡേറ്റ് ചെയ്താല്‍ മതി. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്‌ബോട്ട് നിര്‍മിച്ചിരിക്കുന്നത്. അതായത് ടെക്സ്റ്റിന് പുറമേ ഇമേജും ജനറേറ്റ് ചെയ്യാനാവും.നിലവില്‍ ഇംഗ്ലീഷ് മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. പക്ഷേ, പ്രാദേശിക ഭാഷകളിലേക്കും ഭാവിയില്‍ സംവിധാനം കടന്നുവരും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍