അമീബിക് മസ്തിഷ്‌ക ജ്വരം വേണം കരുതൽ

കോഴിക്കോട്: ജില്ലയെ ആശങ്കയിലാക്കി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ഫറൂഖ് കോളേജ് സമീപം ഇരുമൂളിപ്പറമ്പ് സ്വദേശിയായ 12 കാരനാണ് പുതുച്ചേരി ലാബിൽ നടത്തിയ പരിശോധനയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് (പി.എ.എം) സ്ഥിരീകരിച്ചത്. ചർദ്ദി, തലവേദന തുടങ്ങിയ രോഗ ലക്ഷണങ്ങളുമായി ഓരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഫാറൂഖ് കോളേജ് പരിസരത്തെ അച്ചൻകുളത്തിൽ കുളിച്ചതിന് ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഇതോടെ പരിസരം അതീവ ജാഗ്രതയിലാണ്. കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്‌ളോറിനേഷൻ ചെയ്ത് അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയായ പതിമൂന്നുകാരി അത്യപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഒരു മാസം മുമ്പാണ് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അ‌ഞ്ച് വയസുകാരി മരിച്ചത്."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍