ശുദ്ധമായ മനസ്സും ശരീരവും"
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് വിവിധ പരിപാടികൾ അരങ്ങേറി. റവ. ഫാദർ തോമസ് മണ്ണിത്തോട്ടം ചടങ്ങിന് നേതൃത്വം നൽകുകയും, റവ. ഫാദർ സിജോ പന്തപ്പിള്ളിൽ ഈ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിൽ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ചടങ്ങിലെ മുഖ്യാതിഥി ചെലവൂർ പതഞ്ജലി യോഗാ കേന്ദ്രത്തിലെ പ്രധാന യോഗാപരിശീലകയായ ശ്രീമതി ഉഷ ടി.പിയായിരുന്നു. യോഗയിലൂടെ മനസ്സും ശരീരവും എങ്ങനെയെല്ലാം ശുദ്ധമാക്കാം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും, ഒപ്പം വിവിധയോഗാമുറകൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍