ക്ഷേമപെൻഷൻ : അടുത്ത ആഴ്‌ച ഒരു ഗഡുകൂടി

തിരുവനന്തപുരം:ഒരുമാസത്തെ സാമൂഹ്യ 
സുരക്ഷാ പെൻഷൻ അടുത്ത ആഴ്‌ച വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. അഞ്ചുമാസത്തെ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കും. കഴിഞ്ഞ മൂന്നുമാസത്തിനിടെ നാലു ഗഡു പെൻഷൻ നൽകി. 

ക്ഷേമപെൻഷൻ 18 മാസംവരെ കുടിശ്ശികയാക്കിയവരാണ്‌ ഇപ്പോൾ പെൻഷന്റെ പേരുപറഞ്ഞ്‌ മുതലെടുപ്പിനു ശ്രമിക്കുന്നതെന്ന്‌ പി സി വിഷ്‌ണുനാഥിന്റെ ഉപക്ഷേപത്തിനു അദ്ദേഹം മറുപടി നൽകി. എൽഡിഎഫ്‌ സർക്കാർ 96 മാസംകൊണ്ട്‌ 109 മാസത്തെ പെൻഷനാണ്‌ നൽകിയത്‌. 2016ൽ 33.99 ലക്ഷം പേർക്കാണ്‌ പെൻഷൻ നൽകിയിരുന്നതെങ്കിൽ ഇപ്പോൾ 62 ലക്ഷം പേർക്ക്‌ നൽകുന്നു. അഞ്ചുവർഷം കൊണ്ട്‌ യുഡിഎഫ്‌ സർക്കാർ പെൻഷനായി ആകെ നൽകിയത്‌ 9311 കോടിയായിരുന്നു. ഒന്നാം പിണറായി സർക്കാർ 35,154 കോടിയും ഈ സർക്കാർ ഇതുവരെ 27,278 കോടിയും നൽകി–- മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍