ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു
ചമൽ :നിർമ്മല യു.പി. സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പേ വിഷബാധയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കട്ടിപ്പാറ ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ:സഫീന മുസ്തഫ പേ വിഷബാധയെ കുറിച്ചും ചികിൽസയെ കുറിച്ചും സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സുബൈദ സി എം സംസാരിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപികജിസ്ന ടീച്ചർ സ്വാഗതവും ഷൈനി പി എ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍