ബോട്ടിന്റെ എഞ്ചിന്‍ നിലച്ചു; കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി.

കോഴിക്കോട്: ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ അഞ്ച്  മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ 'മണിമുത്ത്' ബോട്ടിന്റെ എഞ്ചിന്‍ തകരാറായി. കൊയിലാണ്ടി ഭാഗത്ത് ഒൻപത് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങുകയായിരുന്നു. 11മണിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് രക്ഷാ പ്രവര്‍ത്തനം നടത്തി. രക്ഷപ്പെടുത്തിയവരെയും ബോട്ടും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഹെഡ് ഗാര്‍ഡ്  മനു തോമസ്, റെസ്‌ക്യൂ ഗാര്‍ഡ് മിഥുന്‍, ഹമിലേഷ്  എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പുതിയാപ്പ സ്വദേശി വലിയകത്ത് സച്ചിദാനന്ദന്റേതാണ് ബോട്ടാണ് അപകടത്തിൽപെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍