പോത്ത്‌ ബൈക്കിൽ ഇടിച്ച്‌ യുവാവ് മരിച്ചു

കളമശേരി > പോത്ത്‌ ഇടിച്ച്‌ സീപോർട്ട്-എയർപോർട്ട് റോഡിൽ ബൈക്ക്‌ യാത്രികൻ മരിച്ചു. കണ്ണൂർ സ്വദേശിയും ഒഇഎൻ കമ്പനി ജീവനക്കാരനുമായ അജയ് രമേശാണ് മരിച്ചത്. വ്യാഴം പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. 

എച്ച്എംടി കമ്പനി-എൻഎഡി അതിരുകൾക്കിടയിൽ എച്ച്എംടി കോളനി പ്രദേശത്തെ റോഡിലാണ് അപകടം നടന്നത്. തോഷിബ ഭാഗത്തേക്ക് പോവുകയായിരുന്നു അജയ് രമേശ്. അപകടത്തിൽപ്പെട്ട ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അജയ് മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍