ആപ്പ് വഴി ഓർഡർ ചെയ്ത ഐസ്ക്രീമിനൊപ്പം കിട്ടിയത് വിരൽ
മുംബൈ > മുംബൈയിലെ മലാഡിലെ ഓര്‍ലെം സ്വദേശി ബ്രെന്‍ഡന്‍ സെറാവോ എന്ന യുവ ഡോക്ടര്‍ ഡെലിവറി ആപ്പിലൂടെ മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകൾ ഓഡർചെയ്തു. യുമ്മോ ഐസ്ക്രീമുകളാണ് ഓഡർ ചെയ്തത്. ഐസ്‌ക്രീം കഴിക്കുന്നതിനിടെ പരുപരുത്ത എന്തോ നാവില്‍ തട്ടുകയും പുറത്തെടുത്തുനോക്കുകയും ചെയ്തപ്പോൾ ഞെട്ടിപ്പോയി. മനുഷ്യന്റെ ഒരു വിരൽ കഷ്ണം ഐസ്ക്രീമിൽ നിന്ന് പൊന്തി നിൽക്കുന്നു. യുവതി ഉടന്‍ മലാഡ് പൊലീസില്‍ വിവരമറിയിച്ചു. മനുഷ്യ ജീവന് അപകടമുണ്ടാക്കിയതിനും ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തതിനും യുമ്മോ ഐസ്ക്രീമിനുനേരെ പൊലീസ് കേസെടുത്തു.
പൊലീസ് സംഭവസ്ഥലത്തെത്തി ഐസ്‌ക്രീമും വിരലും പരിശോധിക്കുകയും വിരല്‍ ഫോറന്‍സിക് പരിശോധനക്കയക്കുകയും ചെയ്തു. കൂടാതെ ഐസ്‌ക്രീം നിര്‍മിക്കുന്നതും പാക്ക് ചെയ്യുന്നതുമായ സ്ഥലം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ഐസ്‌ക്രീം നിര്‍മാതാക്കള്‍ പ്രതികരിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍