വായന വാര സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും
കട്ടിപ്പാറ: ചമൽ നിർമ്മല യുപി സ്കൂളിൽ വായന വാരത്തിന്റെ സമാപനവുംവിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടന്നു. ജൂൺ 19മുതൽ ആരംഭിച്ച വായനാവാരം വിവിധ പരിപാടികളോടെ
സമാപിച്ചു.വായന മത്സരം , ലൈബ്രറി സന്ദർശനം , പ്രസംഗമത്സരം , പതിപ്പ് നിർമ്മാണം കവിതാലാപന മത്സരം , സകുടുംബം സാഹിത്യക്വിസ് , പുസ്തകാസ്വാദനംഎന്നിങ്ങനെ വിവിധ പരിപാടികൾ വായനവാരത്തോടനുബന്ധിച്ച് നടത്തുകയുംസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പി.ടി.എപ്രസിഡണ്ട് ശ്രീ പി .എം ഹാസിഫ് അധ്യക്ഷത വഹിച്ച ചടങ്ങ്അധ്യാപകനും ഗായകനുമായ ശ്രീ ഷിബു കെ.ജി ഉദ്ഘാടനം ചെയ്തു.ഓരോ ക്ലബ്ബും വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചു.സ്കൂൾ പ്രധാന അധ്യാപിക ജിസ്ന ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിന് ശ്രീമതി ഷൈനി പി .എ നന്ദി പ്രകാശിപ്പിച്ചു.ശ്രീ ജവാദ് പി ശ്രീമതി അശ്വതി നന്ദു അഗസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍