ലഹരിക്കെതിരെ കൈകോർത്ത് നസ്രത്ത് എൽ പി സ്കൂൾ

കട്ടിപ്പാറ : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ കൈകോർത്ത് നാസ്രത്ത് എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും. സ്കൂൾ അങ്കണത്തിൽ  സംഘടിപ്പിച്ച  പരിപാടിയിൽ പ്രധാനാധ്യാപിക ചിപ്പി രാജ് ലഹരി വിരുദ്ധദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലോകം നേരിടുന്ന മഹാവിപത്തുകളിൽ ഒന്നാണ് ലഹിരി . അതിൻ്റെ നീർച്ചുഴിയിൽ അകപ്പെട്ടാൽ പിന്നെ പുറത്തുകടക്കുക എളുപ്പമല്ല എന്നും അതിനാൽ അതിൽ അകപ്പെടാതിരിക്കകയും അതിനെതിരെ നാം ശബ്ദമുയർത്തണമെന്നും മുഖ്യ പ്രഭാഷകനായിരുന്ന അരുൺ ജോർജ് സാർ പറഞ്ഞു.  കുട്ടികൾ അണിനിരന്ന് നടത്തിയ ഫ്ലാഷ് മോബ്  ലഹരി എന്ന മഹാവിപത്തിനെ എങ്ങനെ നേരിടാം എന്ന ചിന്ത ഉണർത്തുന്നതായിരുന്നു.  ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം , ലഹരിക്കെതിരെ മനുഷ്യ ചങ്ങല എന്നിവയും ഈ ദിനത്തിൽ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ അധ്യാപിക മരിയ ജോസ് ചൊല്ലിക്കൊടുത്തു.അധ്യാപകരായ സോണിയ c, ആഷ്ന അരുൺ KJ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍