മുക്കം നെല്ലിക്കപറമ്പിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരിച്ചു. തലശ്ശേരി സ്വദേശി മൈമൂനയാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തലശ്ശേരി സ്വദേശികളായ ഒരേ കുടുംബത്തിലെ ആറു പേരാടങ്ങിയ സംഘം മൂന്നാറിൽ നിന്നും വിനോദ യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കുടുംബ സഞ്ചരിച്ച കാറും മുക്കം അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ചാണ്  ഇന്ന് പുലർച്ചെ മുക്കത്തിനടുത്തുള്ള നെല്ലിക്കാപറമ്പിൽ വെച്ചാണ് അപകടം. അപകടത്തെ തുടർന്ന് കാറിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍