സ്കൂളിൽ അധ്യാപകർക്ക് തിയറ്ററിക്കൽ പരിശീലനം നൽകി.
കട്ടിപ്പാറ : ശിശുസൗഹൃദപരവും ഗവേഷണാത്മകവുമായ ക്ലാസ്സ് റൂമുകൾ ഉറപ്പാക്കുന്നതിനായി ക്ലാസ് റൂം സ്പേസ് നൂറു ശതമാനവും ഉപയോപ്പെടുത്തുന്നതിനെക്കുറിച്ച് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ അധ്യാപകർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി സ്കൂൾ മാനജ്മെൻ്റ് സംഘടിപ്പിച്ച തിയറ്ററിക്കൽ പരിശീലനമായ വൈബ്രൻ്റ് മൊഡ്യൂൾ വൻ വിജയമായി.
പ്രശസ്ത തിയറ്റർ സംഘാടകനും മോട്ടിവേഷൻ സ്പെഷ്യലിസ്റ്റുമായ എം. നൗഷാദാണ് ക്ലാസ് നയിച്ചത്. തൻ്റെ ക്ലാസ്സിലുള്ള എല്ലാ കുട്ടികളുമായും ഐ കോണ്ടാക്ട് നിലനിർത്തൽ പഠന പ്രക്രിയയിൽ ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം സമർത്ഥിച്ചു. നിരന്തരമായ നവീകരണ പ്രക്രിയക്ക് വിധേയരാകുവാൻ അധ്യാപകർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിയറ്റർ സംവിധാനത്തിലൂടെയുള്ള അധ്യാപക പരിശീലനവും മോട്ടിവേഷനും അധ്യാപകരിൽ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിക്കുമെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം, ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, SSG ചെയർമാൻ അലക്സ് മാത്യു എന്നിവർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍