ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ എക്‌സൈസ് സംഘം 60 മീറ്റർ വാഷ് നശിപ്പിച്ചു


ബാലുശ്ശേരി:താമരശ്ശേരി എക്‌സൈസ്  ബാലുശ്ശേരി കണ്ണാടിപൊയില്‍ ഭാഗത്ത് നടത്തിയ റെയ്ഡില്‍ 60 ലിറ്റര്‍ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിില്‍ ഇത് മൂന്നാംതവണയാണ് ഇവിടെ നിന്നും വാഷ് കണ്ടെത്തി നശിപ്പിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനീഷ് ഇ.യുടെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റെയ്ഡ് തുടരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍