കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കസ്റ്റഡിയിലെടുത്ത് പോലീസ്'


ബാലുശ്ശേരി :മെയ് 16 ന് ബാലുശ്ശേരി വട്ടോളി ബസാറില്‍ നിന്നും മത്സ്യം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങവേ പൂക്കാട്ട് മീത്തല്‍ വാസു എന്നയാളെ (82)യാണ് താമരശ്ശേരി ഭാഗത്തു നിന്നും ബാലുശേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.  അപകടം വരുത്തിയ കാർ നിർത്താതെ പോവുകയായിരുന്നു.

ഉള്ളിയേരി സ്വദേശി റിന്‍ഷാദിന്റെ കെ.എല്‍ 56 വൈ  4272 കാറാണ്  ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.  സിസിടിവിദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാര്‍ കണ്ടെത്തിയത്. റിന്‍ഷാദിന്റെ പേരില്‍ കാര്‍ തട്ടിച്ച് നിര്‍ത്താതെ പോയതിനും പ്രാഥമിക ചികിത്സ നല്കാതെ കടന്നു കളഞ്ഞതുള്‍പ്പെടേയുള്ള വകുപ്പുകളാണ് ചുമത്തിയത്.  കസ്റ്റഡിയില്‍ എടുത്ത കാര്‍ കോടതിയില്‍ ഹാജരാക്കി.സി.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നിര്‍ദ്ദേശാനുസരണം സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഗോകുല്‍ രാജും മുഹമ്മദ് ജംഷിദും ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കാറിന്റെ നമ്പര്‍ കണ്ടെത്താനായതും കാര്‍ കസ്റ്റഡിയില്‍ എടുക്കാനുമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍