വ്യാജ വാര്‍ത്തകള്‍ക്കെതിരേകര്‍ശനനടപടി
കോഴിക്കോട്: വോട്ടെണ്ണല്‍, തെരഞ്ഞെടുപ്പ് ഫലം എന്നിവ യോടനുബന്ധിച്ച് സ്ഥിരീകരിക്കാത്തതും വ്യാജവും തെറ്റിദ്ധാ രണ പരത്തുന്നതുമായ വാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരി പ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ഐ.പി.സി, സി.ആര്‍.പി. സി വകുപ്പുകള്‍ ചേര്‍ത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ പൊലിസ് നിരീക്ഷിക്കുന്നുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പു കളുടെ അഡ്മിന്മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിരീ കരിക്കാത്ത വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്ന ത് ചെറിയ കുറ്റമല്ലെന്നും നാടിന്റെ ക്രമസമാധാനത്തെ ബാധി ക്കുന്ന വിഷയമാണെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍