കക്കയത്ത് ഉരുള്‍പൊട്ടല്‍ വ്യാപക നഷ്ടം

ബാലുശ്ശേരി :  കൂരാച്ചുണ്ട് 5-ാം വാര്‍ഡ് കല്ലാനോട് കക്കയം 28-ാം മൈലില്‍ ഇന്നലെ രാത്രിയാണ് ഉരുള്‍ പൊട്ടല്‍ . പ്രദേശത്ത് താമസിക്കുന്ന കളത്തിങ്ങല്‍ മുജീബിന്റെ വീടിനടുത്തുകൂടിയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. 


ഇവിടെയുള്ള  കോഴിഫാം പൂര്‍ണമായും  തകര്‍ന്നു. 50 തോളം കവുങ്ങുകള്‍ക്ക് നാശമുണ്ടായത്.  നിലവില്‍ പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ട്. കൃഷി നാശമുണ്ട്. രാത്രിയോടെയായതിനാല്‍ കൃത്യമായ വിവരം പുറത്തറിഞ്ഞിരുന്നില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍