ആസാം സ്വദേശിനിയുടെ കുത്തേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
താമരശ്ശേരി :കോരങ്ങാട് ഹൈസ്കൂളിന് സമീപത്തെ വാടക ബിൽഡിങ്ങിൽ വാക്ക് തർക്കത്തെ തുടർന്ന് ആസാം സ്വദേശിനിയുടെ കുത്തേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. കത്തി കൊണ്ടാണ് കുത്തേറ്റത്.
ശനിയാഴ്ച രാത്രി 11 മണിയോടെ ആസാം സ്വദേശിനിയും യുവാവും താമസിക്കുന്ന സ്ഥലത്തെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല അടുത്തിടെയാണ് യുവതിയും യുവാവും സ്ഥലത്തെത്തി താമസമാക്കിയത്. കഴിഞ്ഞദിവസം രാത്രി സ്ഥലത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ എത്തിയതായി നാട്ടുകാർ പറഞ്ഞു.പോലീസ് സ്ഥലത്തെങ്കിലും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍