ബാലുശ്ശേരിയിൽ ഹോട്ടൽ ജീവനക്കാർക്കു നേരെ അസഭ്യം: പോലീസുകാരന് സസ്പെൻഷൻ
ബാലുശ്ശേരി: ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു . ബാലുശ്ശേരി സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധാകൃഷ്ണന് എതിരെയാണു നടപടി എടുത്തത്. പാഴ്‌സൽ വാങ്ങിയ ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് അതിക്രമത്തിൽ കലാശിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ ഹോട്ടൽ ഉലമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു.
പണം മറ്റൊരാൾ തരുമെന്നായിരുന്നു രാധാകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഹോട്ടലുകാർ ഇത് അനുവദിച്ചില്ല. തുടർന്ന് എസ്‌ഐ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഹോട്ടലിൽ അതിക്രമം നടത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍