ബസ് യാത്രയുടെ തളർന്നുവീണ യുവാവ് മരിച്ചു

താമരശ്ശേരി: ബസ്സിൽ തളർന്നുവീണ കുന്ദമംഗലം  സ്വദേശിചികിൽസക്കിടെ മരിച്ചു. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് കെ എസ് ആർ ടി സി ബസിൽ  വരികയായിരുന്ന കുന്ദമംഗലം ഇരുമ്പാടൻ കണ്ടിയിൽ വിജിത് (33) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 'ഭാര്യ:താമരശ്ശേരി കെടവൂർ റിട്ട .എസ് ഐ രാധാകൃഷ്ണൻ്റെ മകൾ  രാധിക.  യാത്രക്കാരൻ കുഴഞ്ഞു വീണത് ശ്രദ്ധയിൽപ്പെട്ട ഉടനെ ബസിൽ തന്നെജീവനക്കാരും സഹ യാത്രികരും താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ,ആരോഗ്യസ്ഥിതി വശളായ തിനാൽ ഡോക്ടറും, നേഴ്സുമടക്കമുളളർ കോഴിക്കോട് മെഡിക്കൽകോളേജിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍