മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
കട്ടിപ്പാറ: പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങിയപ്പോൾ മൈലാഞ്ചി മൊഞ്ചിൽ തിളങ്ങി നസ്രത്ത് എൽ പി സ്കൂൾ.
ബലിപെരുന്നാളിനോടനുബന്ധിച്ച് നസ്രത്ത് എൻ പി സ്കൂളിൽ കുട്ടികൾക്കായ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.1,2 ക്ലാസിലെ കുട്ടികൾക്കായി ചിത്ര രചന 3,4 ക്ലാസിലെ കുട്ടികൾക്കായി മൈലാഞ്ചി ഇടൽ, ആശംസാ കാർഡ് നിർമ്മാണം എന്നിവ നടന്നു. കുട്ടികളുടെ മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മത്സരങ്ങൾ മികവുറ്റതായി. പരസ്പര സ്നേഹത്തിൻ്റെ
സ്മരണയുണർത്തുന്ന പെരുന്നാളിൻ്റെ ആശംസകളറിയിച്ച് പ്രധാനാധ്യാപിക ചിപ്പി രാജ് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍