പാലക്കാട് ഗര്‍ഭിണി വീടിനുള്ളില്‍ മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് ഗര്‍ഭിണി വീടിനുള്ളില്‍ മരിച്ച നിലയില്‍. കരിമ്പയിലാണ് ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയെ (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മക്കളെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന് പരാതിയുണ്ട്.
ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയതായി അയല്‍വാസികള്‍ പറയുന്നു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു കുട്ടികളുമായി ഭര്‍ത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസും വിരലടയാള വിദഗ്തരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍