നവാഗതരെ സ്വാഗതം ചെയ്തു

താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട്  പുതിയ അധ്യയന വർഷം ആരംഭിച്ചു. മധുരം നൽകിയാണ്  പുതുതായി എത്തിയ കുട്ടികളെയും രക്ഷിതാക്കളെയും വരവേറ്റത്. പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് അഷ്റഫ്  കോരങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് റസാഖ് മലോറം സ്വാഗതവും എസ് ആർ ജി കൺവീനർ അബ്ദുൽ നാസർ എൻ കെ നന്ദിയും പറഞ്ഞു പ്രിൻസിപ്പാൾ യു.ബി. മഞ്ജുള, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഉമ്മുക്കു ൽസു ,പിടിഎ വൈസ് പ്രസിഡൻറ് വിനോദ് മൂന്നാം തോട്, എസ് എം സി ചെയർമാൻ മനോജ് എൻ കെ ,മുൻ പ്രധാനധ്യാപിക ഗീതാമണി ടി വി എന്നിവർ ആശംസകൾ അർപ്പിച്ചു .എൻ എം എം എസ് വിജയികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളുംഅവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍