സ്കൂൾ പ്രവേശനോത്സവം നടത്തി
താമരശ്ശേരി:കോരങ്ങാട് ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി.
പ്രധാന അധ്യാപകൻ മനോജ് മാസ്റ്റർ വിദ്യാർഥികളെ സ്വാഗതം ചെയ്തു. പിടിഎ പ്രസിഡണ്ട് സജിൻ.എം കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫസീല ഹബീബ് പരിപാടി ഉദ്ഘാടനം ചെയ്തു.
SMC ചെയർമാൻ ഹബീബ് റഹിമാൻ ,PTA,MPTA പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് സമ്മാനവിതരണവും പായസവിതരണവും നടത്തുകയും ചെയ്തു. Dr. ഷമീർ നന്ദി പറഞ്ഞു. രക്ഷിതാക്കൾക്കായി അധ്യാപിക നിസയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ക്ലാസ് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍