സ്കൂൾ പ്രവേശനോത്സവം

  
താമരശ്ശേരി: പള്ളിപ്പുറം (ചാലക്കര) ജി. എം.യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടത്തി. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളെ സ്വീകരിച്ചാനയിച്ചു.താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ റംല ഖാദർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.പി മിനി സ്വാഗതം പറഞ്ഞു.ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് JCI താമരശ്ശേരി വക പഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന കിറ്റ് നൽകി.JCI പ്രസിഡൻ്റ് മുഹമ്മദ് ബഷീർ ചാലക്കര പഠന കിറ്റ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. മധുര വിതരണം നടത്തി.കല തച്ചംപൊയിൽ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ്, മുജീബുറഹ്മാൻ, അബ്ദുൽ നാസർ, സി.പി അബ്ദുൽ ഖാദർ, അബ്ദുൽ നാസർ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. *.രക്ഷിതാക്കളോട്* *സ്നേഹപൂർവ്വം* എന്ന വിഷയത്തിൽ സീനിയർ അധ്യാപിക ഇന്ദു ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി.എൻ.മഹമൂദ് നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍