സ്കൂൾ പ്രവേശനോത്സവം
ചമൽ:.അറിവിന്റെ പുതുവസന്തം തീർക്കാൻ പുതിയൊരു അധ്യയനവർഷം കൂടി.. 2024.25 വർഷത്ത ചമൽ നിർമ്മല യുപി സ്കൂളിന്റെ പ്രവേശനോത്സവം കട്ടിപ്പാറ വാർഡ് മെമ്പർ അനില്‍ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ജിസ്ന ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽപിടിഎ പ്രസിഡന്റ് വിജയകുമാർ അധ്യക്ഷ പദം അലങ്കരിച്ചു. സ്കൂൾ മാനേജർ ഫാദർ ജിന്റോ വരകിൽ മുഖ്യപ്രഭാഷണം നടത്തി.മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്അത് മെച്ചപ്പെടുത്തി യഥാർത്ഥ വ്യക്തിത്വം നേടുകയാണ് വേണ്ടത് എന്ന് മാനേജർഓർമിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, MPTA പ്രസിഡന്റ് അബിത, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈനി പി. എ എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരായ കുട്ടികൾ വർണ്ണ കടലാസുകളിൽ നിർമ്മിച്ചു കൊണ്ടുവന്ന അക്ഷരങ്ങൾ കൊണ്ട് അക്ഷര മരo നിർമ്മിക്കുകയും, അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി മഞ്ജുമാത്യു നന്ദി അറിയിച്ചു. നവാഗതരായ കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. കുട്ടികൾക്ക് എല്ലാവർക്കും പായസം വിതരണം ചെയ്ത് പന്ത്രണ്ടു മണിയോടുകൂടി ചടങ്ങ് അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍