കൊടുവള്ളി സ്വകാര്യ ട്യൂഷൻ സെൻ്ററിൽ വിദ്യാർത്ഥിനികൾക്ക് മർദ്ദനം, പരാതി


കോഴിക്കോട് : കൊടുവള്ളി സ്വകാര്യ ട്യൂഷൻ സെൻ്ററിൽ  വിദ്യാർത്ഥിനികളെ മർദ്ദിച്ചതായി പരാതി. പ്രിൻസിപ്പാളും, അധ്യകരും ചേർന്ന് മൂന്ന് വിദ്യാർത്ഥികളെ  മർദ്ദിനായി പരാതിയിൽ പറയുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അയിഷ നവ, സി. കെ., നയ്ഷ നിസാർ. വി, ഷൈഫ. കെ. കെ.എന്നീ കുട്ടികളെ മൂന്ന് വടികൾ കൂട്ടിക്കെട്ടി അതിക്രൂരമായി മർദ്ദിച്ചു എന്നാണ് രക്ഷിതാക്കളുടെ പരാതി.

അവശനിലയിലായ വിദ്യാർത്ഥിനികളെ  രക്ഷിതാക്കളെത്തി കൊടുവള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍