പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കുക. എസ്എൻഡിപി യോഗം


താമരശ്ശേരി : താമരശ്ശേരി മേഖലയിലെ പ്ലസ് വൺ പ്രതിസന്ധിക്കെതിരെ സീറ്റ് വർദ്ധിപ്പിച്ചു കൊണ്ടുള്ള അടിയന്തിര നടപടി സ്വീകരിക്കാ   എസ്.എൻ.ഡി.പി യോഗം  താമരശ്ശേരി വാർഷിക പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. 

വിജയൻ പൊടുപ്പിൽ അധ്യക്ഷനായ യോഗം തിരുവമ്പാടി യൂനിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉൽഘാടനം ചെയ്തു                  യൂനിയൻ സെക്രട്ടറി  പി.എ.ശ്രീധരൻ , വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ, യൂനിയൻ കൗൺസിലർ  രാജീവ് . കെ. ആർ, സലില ഗോപിനാഥ് , നളിനാക്ഷി ടീച്ചർ , മായ  എന്നിവർ ആശംസ പ്രസംഗം നടത്തി.   വി.കെ. പുഷ്പാംഗദൻ സ്വാഗതവും  വത്സൻ മേടോത്ത് നന്ദിയും പറഞ്ഞു.                   പുതിയ ഭാരവാഹികളായി വിജയൻ പൊടുപ്പിൽ - പ്രസിഡന്റ്,  വി.കെ. പുഷ്പാംഗദൻ - വൈസ് പ്രസിഡന്റ്,  എസ്.ബാബു ആനന്ദ് - സെക്രട്ടറി.   എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍