ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

ഛത്തീസ്ഗഡില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ തെകുലഗുഡെം മേഖലയിലാണ് ആക്രമണം നടന്നത്. പാലോട് പൊട്ടന്‍ ചിറ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ട മലയാളി. സുഗ്മയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ വിഷ്ണു ഓടിച്ച ട്രക്ക് പൊട്ടിതെറിക്കുകയായിരുന്നു. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന മറ്റൊരു സൈനികനും മരിച്ചു.

സിആര്‍പിഎഫ് സഞ്ചരിച്ച ട്രക്ക് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. സില്‍ഗര്‍, തെകുലഗുഡെം ഗ്രാമങ്ങള്‍ക്കിടയിലാണ് നക്സലൈറ്റുകള്‍ ഐഇഡി സ്ഥാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍