താമരശ്ശേരിയിൽ വീണ്ടും മോഷണം

താമരശ്ശേരി ക്രിസ്ത്യൻ പള്ളിക്ക് സമീപം  പ്രവർത്തിക്കുന്ന കൊടുവള്ളി ആവിലോറ സ്വദേശി സുബൈറിന്റെ ഉടമസ്ഥതയിലുള്ള
സ്റ്റീൽ വേൾഡ് എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ യായിരുന്നു സംഭവം.

കടയിലെ മേശയിൽ ഉണ്ടായിരുന്ന പത്തായിരത്തോളം രൂപയും, മൂന്ന് ധമ്മപ്പെട്ടികളിൽ ഉണ്ടായിരുന്ന തുകയുമാണ് നഷ്ടപ്പെട്ടത്.

മോഷ്ട‌ാവ് കടയിൽ എത്തിയപ്പോൾ ധരിച്ച വസ്ത്രവും, പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയും കടക്ക് പുറത്തു  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍