ഐസ്ക്രീമിനൊപ്പം കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റെതെന്ന് പൊലീസ്

മുംബൈ> മുംബൈയിൽ ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീമിൽ മനുഷ്യവിരൽ കിട്ടിയ സംഭവത്തിൽ വഴിത്തിരിവ്. യുമ്മോ ഐസ്‌ക്രീമിന്റെ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഐസ്‌ക്രീമിൽ നിന്ന് കിട്ടയതെന്ന് മുംബൈ പൊലീസ് പറയുന്നു. ജീവനക്കാരന്റെ കൈവിരലിന് പരുക്കേറ്റതായി പൊലീസ് കണ്ടെത്തി. ഇയാളെ രക്തസാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചശേഷമേ തുടർനടപടികളുണ്ടാകൂ. 

കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ മലാഡിലെ ഓർലെം സ്വദേശിയായ യുവ ഡോക്ടർ ബ്രെൻഡൻ സെറാവോയ്ക്ക് ഐസ്‌ക്രീമിൽ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍