താമരശ്ശേരി ബിഷപ്പ് ഹൗസിന് സമീപം വാഹാനാപകടങ്ങൾ പതിവാകുന്നു .

താമരശ്ശേരി : കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ താമരശ്ശേരി ബിഷപ്പ് ഹൗസിന് സമീപം മൂന്നാംതോട് ജംഗ്ഷനിൽ വാഹാനാപകടങ്ങൾ പതിവാകുന്നു.

അടുത്തിടെ രണ്ട് അപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു .  മൂന്നാംതോട് റോഡിലേക്ക്   തിരിയുന്ന ഇരുചക്ര വാഹന യാത്രക്കാരാണ്  മിക്കപ്പോഴും അപകടത്തിൽ പെടുന്നത് .അപകടം പതിവാവുന്ന സാഹചര്യത്തിൽ പ്രദേശത്തെ വാഹനങ്ങൾ വേഗത കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍