കൊച്ചി മാടവനയിൽ സ്വകാര്യബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് അപകടം

കൊച്ചി∙ കൊച്ചി മരടിനടുത്ത് മാടവനയിൽ ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. വൈറ്റില ഭാഗത്തുനിന്ന് എത്തിയ കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ഉടൻ ബ്രേക്ക് ചവിട്ടിയ ബസ് മുൻപിൽ നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറയുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ ഉൾപ്പെടെ നിരവധി പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍