അങ്കണവാടി പ്രവേശനോത്സവം
താമരശ്ശേരി : കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് വടക്കുമ്മുറി അങ്കണവാടിയിൽ സംഘടിപ്പിച്ച പ്രവേശനോത്സവം നാടിൻ്റെ തന്നെ ഉത്സവമായി മാറി. പുതുതായി അങ്കണവാടിയിൽ എത്തിയ കുരുന്നുകൾക്ക് ബലൂണുകളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു. രക്ഷിതാക്കളും, നാട്ടകാരും, കമ്മിറ്റി അംഗങ്ങളുമുൾപടെ ധാരാളം പേർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. വാർഡ് മെമ്പർ ബിന്ദു സന്തോഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അങ്കണവാടി ലവൽ മോണിറ്ററിംഗ് & സപ്പോർട്ടിംഗ് കമ്മിറ്റി പ്രസിഡണ്ട് ടി.കെ. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വർക്കർ ഫാത്തിമ ടീച്ചർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് റംല ഒ.കെ.എം. കുഞ്ഞി, മുൻ വാർഡ് മെമ്പർ ജമീല മുത്തലിബ് എന്നിവർ ആശംസകൾ നേർന്നു.
സെൻ്ററിൽ നിന്നും പിരിഞ്ഞു പോകുന്ന പതിമൂന്നോളം കുട്ടികളെ സ്നേഹോപഹാരം നൽകിയായിരുന്നു യാത്രയയച്ചിരുന്നത്. ഹെൽപ്പർ കെ. നസീറ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍