കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം: കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു .


കൂരാച്ചുണ്ട് : പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഉഗ്രസ്ഫോടന ശബ്ദം ജനങ്ങളിൽ ഭീതി പരത്തി. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. കല്ലാനോട് ,പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറയുന്നു. പുത്തേട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്.  മുമ്പ് മലയിടിച്ചിൽ ഭൂമിക്ക് വിള്ളൽ സംഭവിച്ച മേഖലയാണ് ഇത്. പഞ്ചായത്ത് മെംബർമാരായ സിമിലി ബിജു, അരുൺ ജോസ്, കൂരാച്ചുണ്ട് എസ് എച്ച് ഒ എൽ. സുരേഷ് ബാബു എന്നിവർ സ്ഥലത്ത് എത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍