കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം രണ്ടുപേര്‍ക്ക് പരിക്ക്

ബാലുശ്ശേരി : കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം രണ്ടുപേര്‍ക്ക് പരിക്ക്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെയാണ്  അപകടം. ഹൈവെ പോലീസ് പോലിസ് എസ്‌ഐ വിനോദന്‍ സിപി യുടെ  നേതൃത്വത്തില്‍ ഹൈവെ പോലിസ് സ്ഥലത്തെത്തി. നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയാണ് വാഹനത്തില്‍ നിന്നും തമിഴ്‌നാട് സ്വദേശി ഡ്രൈവറെ പുറത്തെടുത്തത്. കാല്‍ നടയയാത്രക്കാരന്‍ ചെക്കിണിക്കാണ് പരുക്കേറ്റത്. സ്ഥിരം അപകടമേഖലയായ ഇവിടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന്  ആവശ്യപ്പെട്ട് നാട്ടുകാര്‍ അല്‍പ്പസമയം  എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത  ഉപരോധിച്ചു. 
..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍