ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
താമരശ്ശേരി : സംസ്ഥാനപാതയിൽ കോരങ്ങാട് മൂന്നാംതോട് ജംഗ്ഷനിൽ
ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് .സ്കൂട്ടർ യാത്രക്കാരിയായ മൂന്നാംതോട് സ്വദേശി ബിന്ദു ബുള്ളറ്റ് യാത്രക്കാരായ കിനാലൂർ സ്വദേശികളായ മുഹമ്മദ് ഷാൻ . ഇഷാം എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 9 :30 ഓടെ ആയിരുന്നു അപകടം. മൂവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചതിനുശേഷം
നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍