വെസ്റ്റ് പുതുപ്പാടിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരൻ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് എന്ന മാർക്കോസ് (65) ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനാണ്. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്, രാവിലെ 6 മണിയോടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍