വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി കാറിടിച്ച് മരിച്ചു
കണ്ണൂർ: മമ്പറത്ത് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി കാറിടിച്ച് മരിച്ചു. പറമ്പായി സ്വദേശികളായ അബ്ദുൽ നാസർ- ഹസ്നത്ത് ദമ്പതികളുടെ മകൾ സൻഹ മറിയമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. ഈസ്റ്റ് കതിരൂർ അൽബിർറ് സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്.
വീടിന് മുന്നിലെ റോഡിൽ കളിക്കുന്നതിനിടെയാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍