കൊയിലാണ്ടിയിൽ ചക്ക പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തട്ടി വയോധികൻ മരിച്ചു
കൊയിലാണ്ടി: ചക്ക പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തട്ടി വയോധികൻ മരിച്ചു. കൊല്ലം മരുതാംകണ്ടി രാമൻ (65) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. കൊല്ലത്ത് പാറപ്പള്ളി റോഡിൽ ചക്ക പറിക്കുന്നതിനിടയിൽ ചക്ക പറിക്കാനുപയോഗിച്ച ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍