മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; അടുത്ത ബന്ധുവിന് 120 വർഷം കഠിന തടവ്
മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിൽ ബന്ധുവായ
48കാരന് 120 വര്‍ഷം കഠിന തടവ്. 2014 സെപ്റ്റംബറിലാണ് ഭാര്യയുടെ ബന്ധുവായ പെൺകുട്ടിയെ വാഴക്കാട് സ്വദേശി പീഡനത്തിന് ഇരയാക്കിയത്. പ്രതി എട്ട് ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉത്തരവിട്ടു.
2014 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തിരുവോണ നാളില്‍ ഭാര്യാവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു വാഴക്കാട് സ്വദേശി. ഭാര്യയുടെ ബന്ധത്തിലുള്ള പെൺകുട്ടി രാത്രി തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയെ പ്രതി വായ പൊത്തിപ്പിടിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍