മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

ബാലുശ്ശേരി:മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു. ബാലുശ്ശേരി കാഞ്ഞിക്കാവ് കടുവന്‍ കണ്ടി സ്വദേശി നടുവിലക്കണ്ടി എന്‍.കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്. ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് ശിഖരങ്ങള്‍ വെട്ടുമ്പോഴായിരുന്നു സംഭവം. ആദ്യം  മൊടക്കല്ലൂര്‍  മെഡിക്കല്‍ കോളേജിലും, പിന്നീട്  കോഴിക്കോട് മിംസ് ആശുപത്രിയിലും ചികില്‍സ നടത്തി വരികയായിരുന്നു.  ഭാര്യ: ലത. മക്കള്‍: അബിന്‍, അഭിനന്ദ്.മരുമകള്‍: ആര്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍